ഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള പെന്ഷന് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ അയ്യായിരത്തോളം രൂപയുടെ വര്‍ദ്ധനവാണ് അനുവദിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പെന്ഷന് വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കുമ്പോള്‍, അതില്‍ രാജ്യത്തെ സ്വാതന്ത്ര്യസേനാനികളുടെ സംഭാവന വലുതാണ്. ഈ സ്വാതന്ത്ര്യ പോരാളികളുടെ സംഭാവന പരിഗണിക്കുമ്പോള്‍, ഗവണ്മെന്റ് ഈ സ്വാതന്ത്ര്യ പോരാളികളുടെ ഓണറിങ്ങ് തുകയും, അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പെന്ഷന് തുകയും 20 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുക്കുകയാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ആന്‍ഡമാന്‍ ജയിലില്‍ തടവ് സിക്ഷ അനുഭവിച്ചിട്ടുള്ള സ്വാതന്ത്യ്ര സമര സേനാനികള്‍ക്ക് മാസം 24,775 രൂപ ആയിരുന്നത് 30,000 ആയി വര്‍ദ്ധിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യക്ക് വെളിയില്‍ തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് 23,085 രൂപ ആയിരുന്നത് 28,000 ആക്കി ഉയര്‍ത്തി. മറ്റുള്ള സേനാനികളുടെ പെന്ഷന് 21,395 രൂപയില്‍ നിന്ന് 26,000 ആക്കിയും ഉയര്‍ത്തി.
37,000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികളാണ് രാജ്യത്ത് ഇപ്പോഴുള്ളത് .
Discussion about this post