ഡല്‍ഹി: തീവ്രവാദികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ അഫ്ഗാന് കൂടുതല്‍ ആയുധങ്ങള്‍ നല്കാന് തീരുമാനിച്ചു. അത്യന്താധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഫ്ഗാന് നല്‍കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ അഫ്ഗാന് സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
അതേസമയം പുതിയ നീക്കം പാകിസ്ഥാനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഫ്ഗാനുമായുള്ള സൈനികസഹകരണത്തില്‍ നേരത്തേ തന്നെ പാകിസ്ഥാന് അസ്വസ്ഥരായിരുന്നു. അഫ്ഗാനിസ്ഥാന് തങ്ങളുടെ അധീനതയിലാണെന്നു കരുതുന്ന പാകിസ്ഥാന് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കം.
താലിബാന് ഭീകരരുടെ പ്രധാനകേന്ദ്രമായ അഫ്ഗാനുമായി തീവ്രവാദവിരുദ്ധപ്രവര്ത്തനങ്ങള്ക്ക്സൈനിക സഹകരണം ഇന്ത്യ ലഭ്യമാക്കുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ഡിസംബറില്‍, ഇന്ത്യ നാല് റഷ്യന്‍ നിര്‍മ്മിത ഹെലിക്കോപ്ടറുകള്‍ അഫ്ഗാനിസ്ഥാനു നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യണിലധികം ഡോളറിന്റെ സഹായം ഇന്ത്യ അഫ്ഗാനിസ്ഥാനു ചെയ്തിട്ടുണ്ട്. ഭീകരവാദം അമര്‍ച്ച ചെയ്യുന്നതിനും, ആഭ്യന്തര സുരക്ഷയ്ക്കും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍, ഇന്ത്യയില്‍ നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷയ്ദ മുഹമ്മദ് അബ്ദാലി പറഞ്ഞു.
Discussion about this post