ഡല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പങ്കെടുക്കില്ല. ഇന്ത്യ-പാക്കിസ്ഥാന് ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. പാക്കിസ്ഥാനിലോക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
അതിനിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇസ്ലാമാബാദില് നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.
Discussion about this post