കോട്ടയം: ഇളയദളപതി വിജയിയുടെ പിതാവിനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒമ്പതോടെയാണു എസ്.എ.ചന്ദ്രശേഖരനെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കോട്ടയം കുമരകത്ത് വച്ചു വീണു പരിക്കേറ്റതിനെ തുടര്‍ന്നാണു ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസമാണു ചന്ദ്രശേഖരനും വിജയിയുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കുമരകത്ത് സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നത്. കുമരകത്തെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. വിജയ് ആശുപത്രിയില്‍ എത്തുമെന്നു സൂചനയുണ്ട്.
Discussion about this post