തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധവും രോഷപ്രകടനവുമായി നടന് ജയസൂര്യ രംഗത്ത്. പട്ടിക്കാണോ കുട്ടിക്കാണോ ഇവിടെ വിലയെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു. തെരുവ് പട്ടിയുടെ വിലയെങ്കിലും ജനങ്ങള്‍ക്ക് നല്‍കണം. തെരുവ് നായ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്നും ‘പട്ടി ണി ‘ എന്ന പേരില്‍ എഴുതിയ പോസ്റ്റിലൂടെ ജയസൂര്യ പറഞ്ഞു.
[fb_pe url=”https://www.facebook.com/Jayasuryajayan/photos/a.288807277939626.1073741828.286785594808461/690711861082497/?type=3&theater” bottom=”30″]
Discussion about this post