ബംഗളുരു: സിനിമാ താരങ്ങളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. തെലുങ്ക് സിനിമാ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഞായറാഴ്ച കര്‍ണാടകയിലെ കോലാറിലാണ് സംഭവം. പവന്‍ കല്യാണിന്റെ ആരാധകനായ വിനോദ് കുമാര്‍ എന്ന 24കാരനെ ജൂണിയര്‍ എന്‍.ടി.ആറിന്റെ ആരാധകനാണ് കുത്തിക്കൊന്നത്.
പവന്‍ കുമാറിന്റെ ജനസേവ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. പാര്‍ട്ടിയുടെ പരിപാടിയില്‍ വിനോദ് കുമാര്‍ നടത്തിയ പരാമര്‍ശം പവന്‍ കല്യാണിന്റെ ആരാധകര്‍ ചോദ്യം ചെയ്യുകയും ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളെ പവന്‍ കല്യാന്‍ സന്ദര്‍ശിച്ചു. താരാരാധനയുടെ പേരില്‍ പരസ്പരം കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പവന്‍ പറഞ്ഞു.
Discussion about this post