കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?. ഈ ചോദ്യം അവശേഷിപ്പിച്ചാണ് ബാഹുബലിയുടെ ആദ്യഭാഗം അവസാനിച്ചത്. ബാഹുബലി 2 പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആ ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടിയാണ്.
എന്നാല്‍ കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്നതിന്റെ ഉത്തരം കട്ടപ്പയുടെ വേഷത്തിലെത്തിയ സത്യരാജിനുപോലും അറിയില്ലെന്നാണ് ബാഹുബലി 2 ന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
രണ്ടാം ഭാഗത്തിലെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് കാണിച്ചുതരുന്ന രംഗം ചിത്രീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രംഗത്തില്‍ അഭിനയിച്ച സത്യരാജിനുപൊലും ഇക്കാര്യം വ്യക്തമാകാത്ത തരത്തിലാണ് രാജമൗലി ഈ രംഗം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജമൗലിക്കും പ്രഭാസിനും ചിത്രത്തിനു കഥയെഴുതിയ കെ.വി വിജയേന്ദ്രപ്രസാദിനും മാത്രമേ ഈ രഹസ്യമറിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ഏപ്രില്‍ 28നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. അതുവരെ ഈ സസ്പെന്‍സ് അങ്ങനെ നിലനിര്‍ത്തണമെന്നാണ് ഇവര്‍ക്കു നല്കിയ നിര്‍ദേശമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും.
Discussion about this post