നമ്മുടെ കറിക്കൂട്ടുകളില്‍ പ്രധാനമായ ഒന്നാണ് മല്ലി. ചിലര്‍ വെറ്റില ചവയ്ക്കുമ്പോള്‍ മല്ലി വയ്ക്കാറുണ്ട്. പച്ചമല്ലി രസത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. പുളിച്ചു തികട്ടല്‍, വയറുകടി എന്നിവയ്ക്ക് വളരെ വിശേഷപെട്ട ഔഷധമാണ് മല്ലി. ഓരോ ടിസ്പൂണ്‍ മല്ലി ചൂര്‍ണ്ണമാക്കി തേനില്‍ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്. തലവേദനയുടെ ശമനത്തിന് മല്ലി പനിനീരില്‍ അരച്ച് നെറ്റിയില്‍ പുരട്ടാവുന്നതാണ്.
വസൂരി, അഞ്ചാംപനി എന്നീ രോഗങ്ങള്‍ക്ക് മല്ലി കഷായം വെച്ച് അരിച്ച ശേഷം കണ്ണില്‍ ധാര കൊണ്ടാല്‍ കണ്ണിന് കുളിര്‍മ്മ ഉണ്ടാവാനും പഴുപ്പ് വരാതിരിക്കാനും ഇത് ഉപകരിക്കും. രക്താര്‍ശസ്സിന് മല്ലി കിഴിക്കെട്ടി പാലില്‍ ഇട്ടു തിളപ്പിച്ചു വറ്റിച്ച പാല് കഴിക്കുന്നത് നല്ലതാണ്. മല്ലിയും ബാര്‍ലിയും സമം എടുത്ത് അരച്ച് വെളിച്ചെണ്ണയില്‍ ചലിച്ഛ് പുരട്ടിയാല്‍ ഉണങ്ങാത്ത വൃണങ്ങള്‍ ഉണങ്ങി കിട്ടും.
മല്ലി നന്നായി അരച്ച് അരിക്കാടിയില്‍ കലക്കി കഴിച്ചാല്‍ ഗര്‍ഭിണികളുടെ ഛര്‍ദ്ധിക്ക് ആശ്വാസം ലഭിക്കും. മല്ലി, മുത്തങ്ങ, നിലപ്പന കിഴങ്ങ്, ഇരുവേലി, ചുക്ക്, ഇവ കൊണ്ടുള്ള കഷായം കഴിക്കുകയും, മല്ലി പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ശീഘ്രസ്ഖലനം സുഖപ്പെടും. മൂന്നു മാസം തുടര്‍ച്ചയായി കഴിക്കണം.
മല്ലിയെ പോലതന്നെ മല്ലിയിലയും ഏറെ ഔഷധഗുണമുള്ളതാണ്.
ദഹനത്തെ സഹായിക്കുവാനും, വയറ്റില്‍ ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്കും, രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുന്നതിനും ഒരു ടിസ്പൂണ്‍ മല്ലിയില നീരും സമം തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്.
Discussion about this post