തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് ദിവസം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും സംരക്ഷണവും നല്‍കണമെന്നും കോശി പറഞ്ഞു. പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും അത് മൗലിക അവകാശമല്ലെന്നും ജോലിചെയ്യുകയെന്നതാണ് മൗലിക അവകാശമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പണിമുടക്കിന്റെയും ഹര്‍ത്താലിന്റെയും മറവില്‍ സാമൂഹ്യവിരുദ്ധര്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ടെന്നും സ്വകാര്യമുതല്‍ നശിപ്പിച്ചാലും സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും അതുമാറി ഉത്തരവാദികളില്‍ നിന്ന് തന്നെ ഈടക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ നാലിന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷസ്ഥാനമൊഴിയുകയാണ് ജെ.ബി. കോശി. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചുമതലയേറ്റ 2011-ല്‍ പ്രതിവര്‍ഷം 5000 കേസുകള്‍ മാത്രമാണ് ഫയല്‍ ചെയ്തിരുന്നത്. 2012-ല്‍ 7489, 2013-ല്‍ 9144, 2014-ലും 2015-ല്‍ 13,000 കേസുകളുണ്ടായിയെന്നും അതില്‍ അഞ്ചു വര്‍ഷംകൊണ്ട് 54,000 കേസുകളില്‍ തീര്‍പ്പുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post