ഡല്‍ഹി: ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ടെലികോം സേവനങ്ങള്‍ നല്‍കി വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ. ജിയോയില്‍ വോയ്‌സ് കോള്‍ മുഴുവന്‍ സൗജന്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫോര്‍ജി ഡാറ്റാ താരിഫുകളും ജിയോ പ്രഖ്യാപിച്ചു. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി ആദ്യത്തെ ഒരു മാസം ഉപയോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. കമ്പനിയുടെ 42-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് ജിയോ ഫോര്‍ജി സേവനങ്ങള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിന് ജിയോയെ സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. റിലയന്‍സ് ജിയോയുടെ കൊമേഴ്‌സ്യല്‍ ലോഞ്ചിംഗ് ഡിസംബര്‍ 31നാണ്.
റിലയന്‍സ് ജിയോയില്‍ വെറും അമ്പത് രൂപയ്ക്ക് ഒരു ജിബി ഫോര്‍ജി ഡാറ്റ ലഭിക്കുമെന്നതാണ് പ്രത്യേകത. വിവിധ താരിഫുകളില്‍ വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ ലഭിക്കും. അതേസമയം, ജിയോയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാലേ ഈ ആനുകൂല്യം ലഭ്യമാകൂ. കൂടാതെ ഏതു നെറ്റ്‌വര്‍ക്കിലേക്കും റോമിംഗ് കോളുകളും സൗജന്യമാണ്. ജിയോയുടെ ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ സിനിമ, സംഗീതം, ലൈവ് ടിവി എന്നീ സേവനങ്ങള്‍ 2016 ഡിസംബര്‍ വരെ സൗജന്യമായി ലഭ്യമാകും.
സൗജന്യ സേവനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ര്‍നെറ്റ് ഡാറ്റയും നല്‍കി ജിയോ വിപണിയില്‍ ആധിപത്യം കുറിക്കാനൊരുങ്ങുമ്പോള്‍ മറ്റ് കമ്പനികളും നിരക്കുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വിപണിയിലെ മത്സരത്തില്‍ കിടപിടിക്കാന്‍ ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ ഡാറ്റയുടെയും വോയ്‌സ് കോളിന്റെയും നിരക്ക് കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post