ഡല്‍ഹി: റിലയന്‍സ് ജിയോയുടെ അവതരണത്തിനു പിന്നാലെ മത്സരത്തിന് തയ്യാറായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ (‘Experience Unlimited BB 249) അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം.
സപ്തംബര്‍ ഒമ്പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രസീന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോയുടെ നിരക്കുകള്‍ ചെയര്മാന് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ ഒരു ജി.ബി ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുന്നത്.
Discussion about this post