കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് കൊല്ലപ്പെട്ടു.
തില്ലങ്കേരി പുള്ളിപ്പൊയിലിലെ പന്നിയോടന്‍ വീട്ടില്‍ വിനീഷാണ് (26) ഇന്നലെ വൈകിട്ട് വെട്ടേറ്റ് മരിച്ചത്. തില്ലങ്കേരിയിലെ വാസുപത്മിനി ദമ്പതികളുടെ മകനാണ്. ലിജിഷ, ബിന്ദു, വിജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപത്ത് വിനീഷിനെ വെട്ടേറ്റനിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞത്തെിയ പൊലീസ്, വിനീഷിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. വിനീഷിന്റെ ഇടതുകാലിനും തലക്കുമാണ് വെട്ടേറ്റത്. മൃതദേഹം ഇരിട്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
തിലങ്കേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്ന് വൈകിട്ട് തില്ലങ്കേരിയില്‍ ഉണ്ടായ ബോംബേറില്‍ സിപിഎം പ്രവര്ത്തകന് ജിജോയ്ക്ക് പരിക്കേറ്റിരുന്നു.
Discussion about this post