മുംബൈ: സൗഹൃദ മത്സരത്തില്‍ പ്യൂറിട്ടോറിക്കക്കെതിരേ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യക്കായി നാരായണ്‍ ദാസ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലെ, ജാക്കിച്ചന്ദ് എന്നിവര്‍ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു പ്യൂറിട്ടോറിക്കയുടെ ആശ്വാസഗോള്‍. ഇന്ത്യ 11 തവണ ലക്ഷ്യത്തിലേക്കു നിറയൊഴിച്ചപ്പോള്‍ പ്യൂറിട്ടോറിക്കയുടേത് ആറില്‍ ഒതുങ്ങി.
ഫിഫ റാങ്കിംഗില്‍ 144-ാം സ്ഥാനത്താണ് പ്യൂറിട്ടോറിക്ക. 152-ാം സ്ഥാനത്താണ് ഇന്ത്യ.
Discussion about this post