ന്യൂയോര്‍ക്ക്: അമേരിക്കന്‍ താരം സെറീന വില്യംസിന് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ താരമെന്ന ലോക റെക്കോര്‍ഡ്. കരിയറിലെ 307-ാം വിജയമാണ് സെറീന സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോര്‍ഡാണ് സെറീന മറികടന്നത്. സ്വപ്ന നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സെറീന ആഹ്ലാദം പ്രകടിപ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരമായ സെറീന യു.എസ് ഓപ്പണില്‍ സ്വീഡന്റെ ജോഹന ലാര്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (62, 61) തകര്‍ത്താണ് ലോക റെക്കോഡ് നേടിയത്.
1995-ല്‍ തന്റെ 14-ാം വയസിലാണ് പ്രൊഫഷണല്‍ ടെന്നീസിന് സെറീന തുടക്കം കുറിച്ചത്. 1999 ലാണ് സെറീന ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. 17 വര്‍ഷം നീണ്ട കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ആറ് യു.എസ് ഓപ്പണ്‍ കിരീടവും സെറീന നേടിയിട്ടുണ്ട്. ഈ വിജയത്തോടെ യു.എസ് ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് സെറീന പ്രവേശിച്ചു. ഇപ്പോള്‍ കീരിട നേട്ടത്തില്‍ ജര്‍മനിയുടെ സെറ്റഫി ഗ്രാഫിനൊപ്പമാണ് സെറീന.
Discussion about this post