കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സാബൂളില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 35 പേര് മരിച്ചു. കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്ക് പോകുകയായിരുന്ന ബസ്സും ഇന്ധന ടാങ്കറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു.
വെന്തുമരിച്ച പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. തീവ്രവാദികളുടെ പിടിയില്‍ പെടാതിരിക്കാന്‍ കാബൂള്‍-കാണ്ഡഹാര്‍ ഹൈവേയില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ അമിതവേഗതയിലാണ് ഓടിക്കാറുള്ളത്.
Discussion about this post