അഡിസ് അബബ: എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപകര്‍ നടത്തിയ ആക്രമണത്തില്‍ 23 തടവുകാര്‍ മരിച്ചു. ജയിലിലുണ്ടായ തീപിടുത്തത്തില്‍ ശ്വാസം മുട്ടിയാണു 21 പേര് മരിച്ചത്. മറ്റു രണ്ടു പേര് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു മരിച്ചത്. ക്യൂലിന്റോ ജയിലില്‍നിന്നു വെടിയൊച്ച കേട്ടതായി സമീപവാസികള്‍ വ്യക്തമാക്കി.
അതേസമയം തടവുകാരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവസ്ഥലത്തു നിന്നും വന്‍തോതില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തു വിട്ടിട്ടുണ്ട്.
Discussion about this post