ബാങ്കോക്ക്: സമുദ്രത്തിനടിയിൽ നീങ്ങുന്നതിനിടെ ഭീമൻ തിമിംഗലസ്രാവിന് മുൻപിൽ അകപ്പെട്ട് സ്‌കൂബ ഡൈവർ. തായ്‌ലൻരിലാണ് സംഭവം. സമുദ്രത്തിന്റെ അകത്തട്ടിലൂടെ നീന്തുന്ന സ്‌കൂബ ഡൈവർക്ക് മുൻപിലേക്ക് തിമിംഗലം എത്തുന്നതിന്റെയും പിന്നീട് ഇരുവരും തമ്മിൽ നടത്തുന്ന ഇടപെടലിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈറൽ ഹോഗ് എന്ന യൂട്യൂബ് ചാനലാണ് നെഞ്ചിടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സമുദ്രത്തിനടിയിൽ നിരീക്ഷണം നടത്തുകയായിരുന്നു സ്‌കൂബാ ഡൈവർ മാരുടെ സംഘം. ഇതിനിടെയാണ് അതിൽ ഒരാളെ ലക്ഷ്യമിട്ട് പുറകിലൂടെ തിമിംഗല സ്രാവ് എത്തിയത്. ശരീരത്തോട് ചേർന്ന് നിൽക്കാൻ ശ്രമിച്ച തിമിംഗല സ്രാവിനെ അദ്ദേഹം സൗമ്യമായി അകറ്റിമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂബ ഡൈവർമാർക്ക് ശല്യമുണ്ടാക്കാതെ തിമിംഗല സ്രാവ് അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഭീമാകാരമായ ശരീരമാണ് തിമിംഗല സ്രാവുകളുടെ സവിഷേത. വലിപ്പം ഭയപ്പെടുത്തുമെങ്കിലും ശാന്ത സ്വഭാവത്തിന് ഉടമകളാണ് ഇവ. അതുകൊണ്ട് തന്നെ ഇവയ്ക്ക് മുൻപിൽ അകപ്പെട്ടാലും ആക്രമിക്കില്ല. മാത്രമല്ല മനുഷ്യരുമായി അടുത്ത് ഇടപഴകാനും ഇവയ്ക്ക് കഴിയും.
ഉഷ്ണമേഖലകളില സമുദ്രങ്ങളിലാണ് തിമിംഗലങ്ങളെ കാണാൻ കഴിയുക. പ്ലവകങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.
Discussion about this post