ഡല്‍ഹി: രണ്ടായി പിരിഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്രപ്രദേശിന് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി ഇളവുകളും പ്രത്യേക സഹായവും കൂടാതെ പൊല്ലാവരം ജലസേചന പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. പ്രത്യേക പദവിക്ക് തുല്യമായ ആനുകൂല്യങ്ങളാണ് ആന്ധ്രാപ്രദേശിന് നല്‍കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതോടെ സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനാണ് കേന്ദ്ര പാക്കേജ് അനുവദിക്കുന്നതെന്ന് ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്രം പാലിക്കും. അഞ്ചുവര്‍ഷത്തേക്കാണ് കേന്ദ്ര സഹായം നല്‍കുകയെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭ ചേരാനിരിക്കെയാണ് പ്രത്യേക പാക്കേജും സാമ്പത്തിക സഹായവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയത്.
Discussion about this post