സിപിഐഎം നേതാവ് എംവി ജയരാജന് ചാനല്‍ ചര്‍ച്ചയിലെല്ലാം വന്‍ തമാശകളാണ് പറയുക. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയില്‍ കുട്ടികളെപ്പോലെ ഒരു വീഡിയോയ്ക്ക് വേണ്ടി വാശി പിടിക്കുന്ന ജയരാജനെയാണ് കണ്ടത്. ആ വാശി അവസാനം ജയരാജന് തന്നെ കുരിശാവുകയും ചെയ്തു.
പിണറായി വിജയന് അല്‍പ്പനാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ മാധ്യമ നിരീക്ഷകനായ അഡ്വക്കറ്റ് ജയശങ്കര്‍ പറഞ്ഞുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്. പിണറായിയുടേത് അല്പത്തരമാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് അഡ്വക്കറ്റ് ജയശങ്കര്‍. എങ്കില്‍ മുന്‍പ് പറഞ്ഞത് കാണിച്ച് ചര്‍ച്ച മുന്നോട്ട് പോയാല്‍ മതിയെന്ന് ജയരാജന് വാശിപിടിച്ചതോടെ ചാനല്‍ ചര്‍ച്ച വിഷയം വിട്ടു. ജയരാജന് ഇക്കാര്യത്തില്‍ വാശിപിടിച്ചതോടെ ചര്‍ച്ചയുടെ ആദ്യഭാഗം വീണ്ടും കാണിച്ചതിന് ശേഷമാണ് ചര്‍ച്ച മു്ന്നോട്ട് പോയത്. ദൃശ്യങ്ങള്‍ കാണിച്ചപ്പോഴോ എംവി ജയരാജന്റെ പിടിവാശി അനാവശ്യമാണെന്ന് വ്യക്തമായി.
ജയശങ്കറിന്റെ വാദമാണ് ശരിയെന്ന വന്നതോടെ ഉദ്ദേശിച്ചത് അത് തന്നെ എന്ന രീതിയില്‍ ഉരുളുകയും ചെയ്തു എംവി ജയരാജന്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ വിഎസിനെ സര്‍ക്കാര്‍ അവഹേളിച്ചോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജയരാജന്റെ പ്രകടനം അരങ്ങേറിയത്. പിണറായിയുടെ അല്പത്തരം എന്ന പരാമര്‍ശത്തില്‍ നടന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു
വീഡിയൊ-
Discussion about this post