കൊല്‍ക്കത്ത: മരിച്ച അമ്മയുടെ മൃതദേഹം ഒമ്പതു മാസമായി വീട്ടില്‍ സൂക്ഷിക്കുകയായിരുന്ന മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി 16നാണ് 85കാരിയായ നാനി ബാല സാഹ മരിച്ചത്. എന്നാല്‍ മക്കളായ അരുണ്‍ സാഹ(65), അജിത് സാഹ(55) എന്നിവര്‍ മൃതദേഹം ദഹിപ്പിക്കാന്‍ തയ്യാറാകാതെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
മരവിച്ചു പോയതിനാലാണ് ശരീരം ദഹിപ്പിക്കാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് ദഹിപ്പിക്കാമെന്ന് കരുതിയെങ്കിലും ശരീരം അഴുകാന്‍ തുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. ആരുമായും സഹകരണമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ വലിയ ഒരു നിലത്തിനുള്ളിലെ വീട്ടിലാണ് താമസിച്ചിരുന്നത്. അതിനാലാണ് പരിസരത്തുള്ളവര്‍ക്ക് ദുര്‍ഗന്ധം അടിക്കാതെയിരുന്നത്.
അതേസമയം നാട്ടുകാരില്‍ ചിലര്‍ നാനി ബാലയെ തിരക്കിയെങ്കിലും അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു മറുപടി. ഒടുവില്‍ നാട്ടുകാര്‍ സംഘമായി എത്തി പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇരുട്ടു നിറഞ്ഞ വൃത്തിയില്ലാത്ത മുറിയിലായിരുന്നു അസ്ഥികൂടം കിടത്തിയിരുന്നത്. സ്ഥിരവരുമാനമൊന്നും ഇല്ലാത്ത ഇവര്‍ ചെലവു കുറഞ്ഞ ജീവിതം നയിക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്.
Discussion about this post