സെപ്തംബര്‍ ഒന്നിന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ ഇന്ത്യന്‍ ടെലികോം ലോകത്തെ താരം ആകര്‍ഷകമായ ഓഫറുകളുമായെത്തിയ റിലയന്‍സ് ജിയോ ആയിരുന്നു. മൂന്ന് മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും വോയ്‌സ് കോളും നല്‍കി ജിയോ ടെലികോം ലോകത്തെ അമ്പരപ്പിച്ചു. പ്രതിദിനം 4ജിബി 4ജി ഡേറ്റാ നയാപൈസ കൊടുക്കാതെ ഉപയോഗിക്കാം. ഒട്ടേറെ മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് സിം സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തോടെ ആളുകള്‍ റിലയന്‍സ് ജിയോ സ്‌റ്റോറുകളിലേക്ക് ഇടിച്ചുകയറി. ഡിസംബര്‍ 31 വരെയാണ് സൗജന്യ ഓഫര്‍. അതുകഴിഞ്ഞാല്‍ ഡേറ്റാ പ്ലാനുകള്‍ തെരഞ്ഞെടുക്കണം. ചൂഴ്ന്ന് നോക്കുകയാണെങ്കില്‍ പ്ലാനുകളിലെ ബിസിനസ് തന്ത്രങ്ങള്‍ മനസ്സിലാകുമെങ്കിലും സാധാരണക്കാര്‍ ഏറെ ലാഭമെന്ന തരത്തിലാണ് ജിയോ പ്ലാനുകളെ നോക്കികണ്ടത്.
എന്നാല്‍ റിലയന്‍സ് ജിയോ സിമ്മുകള്‍ ഇപ്പോള്‍ ഒരിടത്തും കിട്ടാനില്ല. നല്‍കിയ സിമ്മുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കാതെ റിലയന്‍സ് നട്ടംതിരികുയാണെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവിടംകൊണ്ട് അവസാനിക്കുന്നില്ല. പ്രിവ്യൂ ഓഫര്‍ പിരീയഡില്‍ ജിയോ യൂസര്‍മാരുടെ എണ്ണം വളരെ കുറവായിരിന്നു. വേഗതയായിരുന്നു അവരെല്ലാം അക്കാലത്ത് ജിയോയെ കുറിച്ച് എടുത്തുപറഞ്ഞിരുന്ന കാര്യം. എന്നാല്‍ ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് വേഗതയില്‍ ഇടിവുണ്ടായെന്നാണ് ചിലര്‍ പറയുന്നു. അതുമാത്രമല്ല, കോളുകള്‍ ഇടക്കിടക്ക് കട്ട് ആകുന്നു. ചിലപ്പോള്‍ വിളിച്ചാല്‍ കിട്ടുന്നുമില്ല.
താരിഫ് നിരക്കുകള്‍ക്കെതിരെ മറ്റു ടെലികോം കമ്പനികള്‍ രംഗത്തുവന്നതും റിലയന്‍സിന്റെ ജിയോയെ പ്രതിരോധത്തിലാക്കുന്നു. ഇന്റര്‍ കണക്ഷന്‍ സേവനങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ നിരക്ക് വേണമെന്നാണ് മറ്റ് സേവന ദാതാക്കളുടെ ആവശ്യം. നിലവിലുള്ള ഇന്റര്‍ കണക്ഷന്‍ (രണ്ട് സേവനദാതാക്കള്‍ക്ക് ഇടയിലുള്ള കോള്‍) ചാര്‍ജ്, ഐയുസി മിനിട്ടിന് 14 പൈസയാണ്. ഇത് കൂട്ടണമെന്നാണ് എയര്‍ടെലും വൊഡാഫോണും ഐഡിയയും അടക്കം ആവശ്യപ്പെടുന്നത്.
Discussion about this post