ഡല്‍ഹി: കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന് തീവ്രവാദസംഘടനകളെ സഹായിക്കുന്നതില്‍ നിരാശയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന് ഭീകരവാദരാഷ്ട്രമെന്നും ആക്രമണത്തിന് പിന്നിലുള്ള ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചു എന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ അദ്ദേഹം വിവരങ്ങള്‍ ധരിപ്പിച്ചതായും അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഉറിയില്‍ ആക്രമണം നടത്തിയവര്‍ക്ക് മികച്ച പരിശീലനവും ആയുധങ്ങളും മറ്റു സൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഭീകരര്‍ക്കുള്ള പിന്തുണ പാകിസ്ഥാന് തുടരുന്നതില്‍ നിരാശയുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
അക്രമത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന് ബിജെപിയും ആരോപിച്ചു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്
ആവശ്യപ്പെട്ടു.
ആക്രമണം ഭീരുത്വപരമായ നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. റഷ്യ, അമേരിക്ക പര്യടനം നീട്ടിവെച്ചാണ് അഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ തുടരുന്നത്.
ഉറിയില്‍ ഇന്നുണ്ടായ ആക്രമണം കശ്മീരില്‍ സൈനികര്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ്. 17 ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഉറി ക്യാമ്പില്‍ 12,000ത്തോളം സൈനികരാണുള്ളത്.
Discussion about this post