കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച സന്ദേശം എന്ന സംവാദപരിപാടിയിലായിരുന്നു രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് ശ്രീനിവാസന് രംഗത്തെത്തിയത്.
കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട. ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാന്‍ ഞാന്‍ മരിച്ചേക്കാം എന്ന് ചിന്തിക്കുന്നത് പോലെയുള്ള മണ്ടത്തരം വേറെയില്ല. ഞാന്‍ ഇല്ലാത്ത രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്. രാഷ്ട്രീയം എന്നത് വായനയാണ്, ലോകത്തെ അറിയലാണ്, മനുഷ്യത്വമാണ്. ആര്ദ്രതയില്ലാത്തതിനാലാണ് കൊലപാതക രാഷ്ട്രീയത്തിലേക്ക് ആളുകള്‍ പോകുന്നതെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലയില്ല. ഒരിക്കല്‍ തെരഞ്ഞെടുത്തയാളെ തിരിച്ചുവിളിക്കാന്‍ വല്ല സംവിധാനവും ഉണ്ടോ. തെരഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതി നടത്തുന്നു മറ്റ് പലതും ചെയ്യുന്നു. അവര്‍ക്ക് എന്തും ചെയ്യാം. പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ പുഞ്ചിരിയോടെ വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും. അതുവരെ മോഷണം തന്നെയാണ് ഇവരുടെ മെയിന്‍ പണി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളെ പട്ടിയാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്നും ശ്രീനിവാസന് പറഞ്ഞു.
ഇതിനെതിരെയാണ് സിപിഎം സഹയാത്രികനായ അഷിഖ് അബു രംഗത്തെത്തിയത്.
എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന് ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്നാണ് ആഷിഖ് അബുവിന്റെ ചോദ്യം.
ജനങ്ങള്‍ എപ്പോഴും പട്ടികളല്ല ! കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള് എന്നാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രതികരണം
ശ്രീനിയേട്ടന് കൊലപാതക-രാഷ്ട്രീയത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അരാഷ്ട്രീയവാദത്തെ നിരാശയോടെ കാണുന്നു. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന് ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നത്? ജനങ്ങള്‍ എപ്പോഴും പട്ടികളല്ല ! കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള് !
Discussion about this post