ഇസ്ലാമാബാദ്: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും വെടിയുണ്ടകള്‍ ഏറ്റ് മരിച്ച ആയിരത്തോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഭരണകൂടം ബലൂചിസ്ഥാനില്‍ അതിക്രമങ്ങള്‍ നടത്തുന്നു എന്ന ഇന്ത്യന്‍ വാദത്തെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമായി പാക്കിസ്ഥാനിലെ പ്രാദേശിക പത്രം ആണ് രംഗത്തെത്തിയിരിക്കുന്നത്.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ 51 ശതമാനവും ബലൂച് വംശജരുടെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ 21 ശതമാനം പാഷ്തൂണ്‍സിന്റെയും ബാക്കിയുള്ളവ പഞ്ചാബികളുടെയും അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെയും മുസ്ലീം സമുദായത്തില്‍ പെടാത്തവരുടെയുമാണ്.
ബലൂചിലെ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ വിശദ വിവരങ്ങള്‍ അടങ്ങിയ പട്ടിക തയ്യാറാക്കിയത്. ബലൂചിസ്ഥാനിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങല്‍ കണ്ടെടുത്തത്.
Discussion about this post