ഡല്‍ഹി: ഇന്ത്യ പാക് നയതന്ത്രം വഷളായതിനിടെ ബലൂചിസ്ഥാന്‍ നേതാവ് ബ്രഹാംദാഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നു. ബലൂചിസ്ഥാതന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി (ബി. ആര്‍.പി) നേതാവാണ് ബ്രഹാംദാഗ് ബുഗ്തി. . അഭയം തേടിക്കൊണ്ടുള്ള അപേക്ഷയുമായി ഉടന്‍ തന്നെ ജനീവയിലെ ഇന്ത്യന്‍ എംബസിെയ സമീപിക്കുമെന്നും നിയമപരമായ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ബുഗ്തി പറഞ്ഞു.
ഇപ്പോള്‍ വിദേശത്ത്
അഭയാര്‍ഥികളായി കഴിയുന്ന താനടക്കമുള്ള ബലൂച് നേതാക്കള്‍ക്ക് യാത്രാ രേഖകള്‍ ഇല്ലെന്നും ഇന്ത്യ അഭയം നല്‍കിയാല്‍ ചരിത്രപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള അപേക്ഷ നല്‍കാന്‍ ജനീവയില്‍ ചേര്‍ന്ന ബലൂചിസ്ഥാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ബ്രഹാംദാഗ് ബുഗ്തിക്ക് അനുമതി നല്‍കി. ചൈനക്കും പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനും ബി.ആര്‍.പി തീരുമാനിച്ചിട്ടുണ്ട്.
2006 ല്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബലൂചിസ്ഥാന്‍ ദേശീയനേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹാംദാഗ് ബുഗ്തി. അക്ബര്‍ ബുഗ്തിയുടെ കൊലയെ തുടര്‍ന്ന് ബ്രഹാംദാഗ് ബുഗ്തി അഫ്ഗാനിസ്ഥാനില്‍ അഭയംതേടി. ബുഗ്തിയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ അഫ്ഗാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ബ്രഹാംദാഗ് സ്്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ചേക്കേറി.
ബലൂച് നേതാവി?െന്റ രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അത് ഇന്ത്യയുടെ വിദേശനയത്തിലുള്ള സുപ്രധാന ചുവടുവെപ്പാകും.
Discussion about this post