അമൃത്സര്‍: പഞ്ചാബ് അമൃത്സറില് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. മുഹാവ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുട്ടികളിലധികവും നഴ്സറി ക്ലാസുകളിലുള്ളവരാണ്. ബസില്‍ 37 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് പതിക്കുകയിരുന്നു.
അഞ്ചു കുട്ടികളുടെ മൃതശരീരം കണ്ടെത്തി. പത്തു പേരെ രക്ഷപ്പെടുത്തി അമൃത്സറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post