ഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ പദ്ധതിയിട്ട് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാന്‍ പുതുവര്‍ഷത്തോടെ നടപ്പിലാക്കാനാണ് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്.
നിരക്കുകള്‍ വെട്ടിക്കുറച്ച് രംഗത്തെത്തിയ റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷമാകും ബിഎസ്എന്‍എല്‍ സൗജന്യ പ്ലാന്‍ അവതരിപ്പിക്കുക. 4ജി വരിക്കാര്‍ക്ക് മാത്രമാണ് നിലവില്‍ റിലയന്‍സ് ജിയോ സേവനം നല്‍കുന്നത്. എന്നാല്‍ 2ജി, 3ജി വരിക്കാര്‍ക്കുകൂടി ബിഎസ്എന്‍എല്‍ സേവനം ലഭിക്കും.
ജിയോയേക്കാളും കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വ്യക്തമാക്കിക്കഴിഞ്ഞു. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാണ, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ ബിഎസ്എന്‍എലിന് ശക്തമായ സാന്നിധ്യമുണ്ട്.
Discussion about this post