ന്യൂയോര്‍ക്ക്: നെറ്റ്‌വര്‍ക്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യചോര്‍ച്ച യാഹുവില്‍ നടന്നതായി റിപ്പോര്‍ട്ട്. 50 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യാഹു ഉപയോക്താക്കളോട് പാസ്‌വേഡ് മാറ്റണമെന്നും സുരക്ഷിതത്തിനായി ചില മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും യാഹു നിര്‍ദേശം നല്കി. 2014 മുതലാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിച്ചതെന്നാണ് നിഗമനം. ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹു തങ്ങളുടെ പ്രധാന സേവനങ്ങളായ ഇന്റര്‍നെറ്റ് അടക്കമുള്ളവ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിനു 500 കോടി ഡോളറിനു വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹാക്കിംഗ് വിവരം പുറത്തുവന്നിരിക്കുന്നത്.
ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍, ടെലഫോണ്‍ നമ്പര്‍, പാസ്‌വേഡ് തുടങ്ങിയവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. എന്നാല്‍, ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post