ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ മതില് ചാടിക്കടന്ന യുവാവ് കൈയില്‍ ബാഗുമായി റണ്‍വേയിലെത്തി. അരമണിക്കൂറോളം വിമാനത്താവളത്തില്‍ ചെലവഴിച്ച യുവാവ് പുറത്തുകടക്കാനായി മറ്റൊരു മതില് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ അപായ സൈറന്‍ മുഴങ്ങി. അപ്പോള്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം കണ്ടെത്തിയത്.
ഉറിയിലെ സൈനികാസ്ഥാന താവളത്തില്‍ തീവ്രവാദികള്‍ കടന്നു നടത്തിയ ആക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമായ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാപിഴവ് ഉണ്ടായിരിക്കുന്നത്. വിമാനത്താവളത്തിന്റെ മൂലകളിലുള്ള നിരീക്ഷണ ഗോപുരങ്ങളില്‍ സദാജാഗരൂകരായി സിഐഎസ്എഫ് ജവാന്മാരെയും നിയോഗിച്ചിട്ടുണ്ട്. എന്നിട്ടും യുവാവ് തിരികെപ്പോകവേ സൈറണ്‍ മുഴങ്ങിയപ്പോള്‍ മാത്രമാണ് സുരക്ഷാപിഴവ് കണ്ടെത്തിയത്. സൈറണ്‍ മുഴങ്ങിയതോടെ ദ്രുതകര്‍മ്മസേന ഇയാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലക്കാരനായ സംഗാരാം സിംഗാണ് വിമാനത്താവളത്തില്‍ അതിക്രമിച്ചുകടന്നത്. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
Discussion about this post