തിരുവനന്തപുരം: പഫ്സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും രണ്ട് കാപ്പിക്കും ഒകൂടി 680 രൂപ. സംഭവം നടന്നത് നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടില്‍ തന്നെയാണ്. ഈ ബില്ല് കിട്ടിയത് മലയാളത്തിലെ യുവ നടി അനുശ്രീയ്ക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഴുത്തറപ്പന്‍ വില ഈടാക്കി പഫ്സും ചായയും നല്‍കുന്നത്. അനുശ്രീ തന്റെ ഫേസ്ബുക്ക് പേജില്‍ ബില്ലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്നും അനുശ്രീ പോസ്റ്റില്‍ പറയുന്നു. വിമാനത്താവളത്തിലെ കോഫീഷോപില് നിന്നാണ് എഴുന്നൂറോളം രൂപയ്ക്ക് താന്‍ ചായ കുടിച്ചതെന്ന് താരം പറയുന്നു.
രണ്ട് കട്ടന്‍ കാപ്പിയും രണ്ട് പഫ്സും കഴിച്ചപ്പോള്‍ ബില്ലായത് 680 രൂപ. ‘എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ, ഇങ്ങനെ അന്തം വിടീക്കല്ലേ’ എന്ന് പറഞ്ഞ് താരം പരിഹസിക്കുന്നുമുണ്ട്. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി കൈക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അനുശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് നിരവധി പേര് അനുശ്രീയുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.
[fb_pe url=”https://www.facebook.com/actressanusree/posts/1615178852114303:0″ bottom=”30″]
Discussion about this post