ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ ഇനിയും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ സാമ്പത്തീക രാഷ്ട്രീയ ഉഭയകക്ഷി പിന്തുണകള്‍ക്ക് ഉപരോധം അടക്കമുള്ള കനത്ത നടപടിയുണ്ടാകുമെന്ന് പറഞ്ഞ യുറോപ്യന്‍ യൂണിയന്‍ ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സാമ്പത്തീക രാഷ്ട്രീയ ഉഭയകക്ഷി പിന്തുണകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് സര്‍നെക്കി പറഞ്ഞു. മേഖലയില്‍ പാകിസ്ഥാന്‍ തുടരുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വാക്കുകള്‍ക്ക് സ്ഥാനമില്ലെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണ് പുലര്‍ത്തിവരുന്നത്.
ബലൂചില്‍ നടക്കുന്ന കൂട്ടക്കൊല തടയുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവാദിത്തമുള്ളവരാണെന്നും ഇത് ചര്‍ച്ചയ്ക്ക് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന് നന്മയുടെ ഒരു മുഖവും ബലൂചിസ്ഥാനോട് ക്രൂരതയുടെ മറ്റൊരു മുഖവുമാണ് പാക്കിസ്ഥാനുള്ളത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ 28 അംഗങ്ങളും പാക്കിസ്ഥാനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിലെ സര്‍ക്കാരിന് ബലൂചിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും റിസാര്‍ഡ് പറഞ്ഞു. കഴിഞ്ഞമാസം ഡല്‍ഹിയില്‍ വച്ചു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാന്‍ വിഷയത്തിലുള്ള ആശങ്കകള്‍ റിസാര്‍ഡുമായി പങ്കുവച്ചിരുന്നു.
ജമ്മുകശ്മീരിലെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ആലോചിക്കുന്ന ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്റെ നടപടി കാര്യങ്ങള്‍ എളുപ്പമാക്കും. അതിനിടെ പാകിസ്ഥാനെതിരെ നിലപാടുമായി കൂടുതല്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം അവര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ഇനി സഹായം നല്‍കുന്നത് ആലോചിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post