1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സംവിധായകന് മേജര്‍ രവിയുടെ പുതിയ ചിത്രം വരുന്നു. ‘1971 ബിയോണ്ട് ബോര്ഡേ്സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ ഡമ്പിള്‍ റോളില്‍ അഭിനയിക്കുന്ന സിനിമ യുദ്ധമുഖത്തെ സൈനികരുടെ അനുഭവമാണ് പങ്കുവെക്കുന്നത് എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഹാദേവന് എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്.
മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന് എന്ന സൈനികന്റെ റോളില്‍ അഭിനയിച്ചിരുന്നു. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം. തെലുങ്ക് താരം റാണാ ദഗുബട്ടി ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ പിതാവിന്റെ ഓര്‍മ്മകളും മകനായ മേജര്‍ മഹാദേവന്റെ ജീവിതവും സിനിമയിലുണ്ടാകും. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാകും ലാല്‍ ചിത്രത്തില്‍ എത്തുക. മേജര്‍ മഹാദേവന്റെ രണ്ട് ഗെറ്റപ്പുകളിലും സൈനികനായ പിതാവായും മേക്ക് ഓവറുകളില്‍ മോഹന്‍ലാലിനെ കാണാനാകും.
ഉഗാണ്ട ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കും. രാജ്യാന്തര നിലവാരമുള്ള സിനിമയാണ് മേജര്‍ രവിയുടെ മനസ്സിലുള്ളത്. രാജ്യാന്തര നിലവാരമുള്ള യുദ്ധരംഗങ്ങളും ചിത്രത്തിനായി ഒരുക്കും.
Discussion about this post