കൊച്ചി : കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ന്യൂസ് ചാനലിലെ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായ വേണു ബാലകൃഷ്ണന് രാജിവെച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. .ചാനലിലെ സഹപ്രവര്‍ത്തക വേണുവിനെതിരെ നല്കിയ പരാതിയെതുടര്‍ന്നായിരുന്നു രാജിയെന്നായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. വാര്‍ത്ത പുറത്ത് വന്നതോടെ വിഷയം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായി.
രാജിയ്ക്ക് കാരണമായ ആരോപണം ശരിയാണോ…?, എന്തായിരുന്നു രാജിയ്ക്ക് പിന്നിലെ കാരണം.. എന്നി കാര്യങ്ങള്‍ വേണു തന്നെ വെളിപ്പെടുത്തണമെന്നാണ് സോഷ്ല്‍ മീഡിയകളിലെ പ്രതികരണങ്ങള്‍
എല്ലാവരെ കൊണ്ടും മറുപടി പറയിക്കുന്ന വേണു ഈ വിഷയത്തില്‍ വിശദീകരണം നല്‍കാതിരിക്കുന്നത് ശരിയല്ല, കേരള സമൂഹം അങ്ങയുടെ മറുപടിയ്ക്കായി കാത്തിരിക്കുന്നു എന്നിങ്ങനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ വിഷയത്തോട് പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവറിലൂടെ മലയാള ടെലിവിഷന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയനായിരുന്നു വേണു. ‘മനോരമ ന്യൂസ്ല്ല് കൌണ്ടര്‍ പോയിന്റ്’ അവതാരകനായും ശ്രദ്ധേയനായിട്ടുണ്ട്.മനോരമയില്‍ നിന്നും രാജിവെച്ച് റിപ്പോര്‍ട്ടര്‍ ചാനലിലും പ്രവര്‍ത്തിച്ചു. പിന്നീടാണ് മാതൃഭൂമി ന്യൂസ് ചാനലില്‍ ചേര്‍ന്നത്.
Discussion about this post