തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മനുഷ്യാവകാശകമ്മീഷന് സര്‍ക്കാരിനെതിരേ നോട്ടീസയച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനജീവിതം ദുഃസ്സഹമാക്കിയതിനെതിരേയാണ് മനുഷ്യാവകാശകമ്മീഷന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭര്ണകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിയമസഭയില്‍ കരടു ബില്‍ അവതരിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ചൊവ്വാഴ്ച നടന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും. ഹര്‍ത്താലിന് മൂന്നു ദിവസം മുന്‍പേ അറിയിപ്പു നല്‍കണം, ബോണ്ട് ആയി പണം നിക്ഷേപിക്കണം തുടങ്ങിയ ബില്ലിലെ വ്യവസ്ഥകളും ബില്‍ അവതരിപ്പിച്ചവര്‍ തന്നെ ലംഘിച്ചു. ഇതു ചൂണ്ടിക്കാട്ടി മനുഷ്യാവകാശകമ്മീഷനു ലഭിച്ച പരാതിയിന്മേലാണ് കമ്മീഷന് കേസെടുത്തിരിക്കുന്നത്. ഹര്‍ത്താല്‍ കാരണം പൊതുജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളെന്തെന്നും, അതിനെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നും മനുഷ്യാവകാശകമ്മീഷന് ആരാഞ്ഞു. ഇതു സംബന്ധിച്ച് ഒരു മാസത്തിനകം സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് അടുത്ത മാസം പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍ പേഴ്സണ്‍ പി.മോഹനദാസ് സര്‍ക്കാരിനയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post