കൊച്ചി: അതിര്‍ത്തി കടന്ന് ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ വെറുമൊരു സൂചനയായി മാത്രം കണ്ടാല്‍ മതിയെന്ന് ബി.ജെ.പി എം.പി സുരേഷ്ഗോപി. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടുമെന്നും സ്വന്തം ജീവന് പണയംവെച്ച് നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാന്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നമ്മള് നമ്മളെ രക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും കുത്തുകൊണ്ട് എത്രനാള്‍ ഇരിക്കാനാകുമെന്നും സുരേഷ്ഗോപി ചോദിച്ചു. ലോക സമാധാനത്തിന് വില കല്‍പ്പിക്കുന്നവരാണ് നാമെന്നും സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ സുരേഷ്ഗോപി പറഞ്ഞു.
പാക് അതിര്‍ത്തി കടന്ന് സൈന്യം തിരിച്ചടിച്ചതായും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായും സൈനീക മേധാവി ഡിജിഎംഒ ലഫ്.ജനറല്‍ റണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post