ആലപ്പുഴ: ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സുധീരന് പറഞ്ഞു.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം കേരളത്തെ ഞെട്ടിക്കുന്നതാണ്. മാദ്ധ്യമ പ്രവര്‍ത്തകരെ തടയാനും ഭീഷണിപ്പെടുത്താനും അഭിഭാഷകര്‍ക്ക് പ്രേരണയാവുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ്. ക്രിമിനല്‍ സ്വാഭവമുള്ള അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും സുധീരന് ആവശ്യപ്പെട്ടു. മാദ്ധ്യമ സ്വാതന്ത്ര്യം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകളാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post