ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവില്‍ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നു. 2019-ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ബ്രഹ്മപുത്രയിലെ ജലപ്രവാഹത്തെ ചൈനയുടെ നടപടി എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരുന്ന സാം ജലവൈദ്യുത പദ്ധതി ചൈന കമ്മീഷന് ചെയ്തത്. ബ്രഹ്മപുത്രയ്ക്ക് കുറുകെ അഞ്ച് വര്‍ഷം കൊണ്ട് 12 ജലവൈദ്യുത പദ്ധതികളാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് പുതിയ അണക്കെട്ട്.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിനും ചൈനയുടെ നീക്കം ഭീഷണിയാണ്. ഉറി ആക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ പുനപ്പരിശോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് വിനയാകുന്ന തരത്തിലുള്ള നീക്കം പുറത്ത് വന്നത്.
Discussion about this post