നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ടാണ് ജാപ്പനീസ് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് എങ്കിലും ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഈ വാര്‍ത്തയ്ക്ക് ലഭിച്ചിട്ടില്ല. ആണവശക്തിയുടെ സമാധാനപരമായ ഉപയോഗം മുന്‍നിര്‍ത്തിയുള്ള സഹകരണം സംബന്ധിച്ച് ഇരു രാഷ്ട്രത്തലവന്മാരും ഡിസംബറില്‍ ധാരണയിലെത്തിയിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടുന്നത് മാറ്റി വക്കുകയായിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായിരിക്കും ആണവസഹകരണ കരാര്‍.
ആണവോര്‍ജ്ജ സ്രോതസ്സുകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് ജപ്പാന്‍ അതുകൊണ്ടു തന്നെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും.
Discussion about this post