സമൂഹത്തിന് പുതിയ ഒരു മാതൃക നല്കാന് പോകുകയാണ് ‘ഒന്നാം ലോക മഹായുദ്ധം എന്ന മലയാള സിനിമ. ഈ സിനിമയുടെ റിലീസ് ദിവസം ലഭിക്കുന്ന ആദ്യ ദിന കളക്ഷന്‍ ( നിര്‍മാതാവിന്റെ പങ്ക് ) കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനാണ് നിര്‍മാതാവ് സജില്‍സ് മജീദ് തീരുമാനിച്ചിരിക്കുന്നത്.
വിവാദവ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബം വളരെ കഷ്ടതയിലാണെന്നും ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയിരുന്നെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കുടുംബത്തിന്റെ കഷ്ടപ്പാട് അടുത്തറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഇവര്‍ പറയുന്നു.
‘ഒന്നാം ലോക മഹായുദ്ധം’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.മെഹ്ഹില് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത സാഹചര്യത്തില്‍ നിന്നെത്തുന്ന അഞ്ച് പേരുടെ ഒരു ദിവസത്തെ കഥയാണ് പറയുന്നത്. സസ്പെന്‍സ് ത്രില്ലറായ ഈ ചിത്രത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്.
ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ടൊവിനൊ തോമസ്, ബാലു വര്‍ഗീസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത മ്യൂസിക് ബ്രാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. .
Discussion about this post