കുണ്ടൂസ്: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ താലിബാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെയാണ് അഫ്ഗാന് സേനയ്ക്ക് നേരെ താലിബാന് ആക്രമണം അഴിച്ചുവിട്ടത്. നഗരത്തിലെ തെരുവുകളും മറ്റും ഒഴിഞ്ഞു കിടക്കുകയും അഫ്ഗാന് സേനയുടെ ഹെലിക്കോപ്റ്ററുകള്‍ നിരീക്ഷണ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസിഡന്റ് അഷ്റഫ് ഖാനി ബ്രസല്‍സില്‍ മറ്റു രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയിരിക്കുന്നത്.
2001-ല്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം താലിബാന് പിടിച്ചെടുത്ത നഗരമാണ് കുണ്ടൂസ്. യുദ്ധം മൂലം നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടായിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സാമ്പത്തിക സഹായം ഉറപ്പുവരുത്താനാണ് ഖാനി ബ്രസല്‍സില്‍ ലോകനേതാക്കളുമായി കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്ക്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.
യു.എസ് ആക്രമണത്തിന് ശേഷം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തീവ്രവാദ സംഘടനകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്.
Discussion about this post