മുംബൈ: പാക് കലാകാരന്‍മാരുടെ അപ്രഖ്യാപിത വിലക്കിനെക്കുറിച്ച് ബോളിവുഡ് താരം നാന പടേക്കര്‍ നടത്തിയ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ബോളിവുഡും. രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ അതിനായിരിക്കണം ആദ്യ പരിഗണന, കലയും അതിര്‍ത്തിയുമൊക്കെ പിന്നീട് വരുന്ന വിഷയങ്ങളാണെന്നും ആയിരുന്നു നാന പടേക്കറിന്റെ വിശദീകരണം.
‘സൈനികരാണ് യഥാര്‍ഥ ഹീറോ. നമ്മളെപ്പോലുളള ആളുകള്‍ അവര്‍ക്ക് മുന്‍പില്‍ ഒന്നുമല്ല. രാജ്യത്തിന് മുന്‍പില്‍ കലാകാരന്‍മാര്‍ തീരെ ചെറുതാണ്. രണ്ടര വര്‍ഷം താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ സൈനികരാണ് യഥാര്‍ഥ ഹീറോകളെന്ന് തനിക്ക് വ്യക്തമായി അറിയാം. ആരും നമ്മുടെ സൈനികരെക്കാള്‍ വലിയ സാഹസീകരല്ല’- നാനാപടേക്കര്‍ സ ബോളിവുഡ് നടന്‍
കലാകാരന്‍മാര്‍ക്കെതിരേ വിവേചനം പാടില്ലെന്നും അവര്‍ തീവ്രവാദികള്‍ അല്ലെന്നുമുളള സല്‍മാന്‍ ഖാന്റെ പ്രസ്താവന വിവാദമായതിന് പിറകെയാണ് നാനപടേക്കര്‍ രംഗത്തെത്തിയത്. സല്‍മാനെ പിന്തുണച്ച് ചില ബോളിവുഡ് നടന്മാരും സംവിധായകരും രംഗത്തെത്തിയിരുന്നു. സെയ്ഫ് അലിഖാനെ പോലുള്ള നടന്മാര്‍ വിലക്കിനെ പിന്തുണച്ചും രംഗത്തെത്തി.
സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുമ്പോള്‍ എങ്ങനെയാണ് പാകിസ്ഥാന്‍ കലാകാരന്‍മാരെ നമ്മുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിയുകയില്ല എന്ന നിലപാടപമായി നവനിര്‍മ്മാണ സേന പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post