ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുകഴ്ത്തി പാകിസ്ഥാന് മാധ്യമങ്ങള്‍. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം സംബന്ധിച്ച് വീഡിയോ പുറത്ത് വിടണമെന്ന പ്രസ്താവനയാണ് കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പാക് പത്രങ്ങളിലും ചാനലുകളിലും കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
New Delhi CM questions authenticity of India’s ‘surgical strikes’ in Pakistan: Arvind Kejri… https://t.co/u6civ73Hof – Express Tribune
— Pakistan News (@Pakistannews) October 3, 2016
തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ മിന്നലാക്രമണം ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാകിസ്ഥാന്റെ നിലപാട്. ഇത് സാധൂകരിക്കുന്നതാണ് കെജ്രിവാളിന്റെ പ്രസ്താവനയെന്ന് പാക് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. ഭീകരക്യാമ്പുകളിലെ മിന്നലാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സല്യൂട്ട് നല്‍കുന്നതായി അഭിപ്രായപ്പെട്ട കെജ്രിവാള്, കേന്ദ്രസര്‍ക്കാര്‍ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാന്റെ പ്രചാരണങ്ങളുടെ മുനയൊടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Congratulations @ArvindKejriwal Sir. Your efforts are being praised in Pakistan. @Pakistannews https://t.co/L3TzqUHMvp
— Dhongi Monk™ (@DhongiMonk) October 3, 2016
കെജ്രിവാളിന്റെ പ്രസ്താവന പാക് മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ, ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഷ്ട്രീയമായി അഭിപ്രായഭിന്നതയുണ്ടായിരിക്കാം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. പാക് മാധ്യമങ്ങള്‍ താങ്കളുടെ പ്രസ്താവന തലക്കെട്ടുകളാക്കി കൊണ്ടാടുകയാണെന്നും കെജ്രിവാളിനോട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Discussion about this post