ബംഗളുരു: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഏരിയന്‍ 5 വിഎ 231 ജിസാറ്റ് 18 മായി പറന്നുയര്‍ന്നത്. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 ന്റെ സഹായത്തോടെയാണ് ജിസാറ്റ് ഭ്രമണപഥത്തിലെത്തിയിരിക്കുന്നത്. ഇന്നലെ നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഐഎസ് ആര്‍ഒ ഇതുവരം വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ജിസാറ്റ് 18. രാജ്യത്തിന് മികച്ച വാര്‍ത്താവിനിമയ സേവനം ലഭ്യമാക്കുക എന്നതാണ് ജിസാറ്റ് 18 വിക്ഷേപണം കൊണ്ട് ഐഎസ്ആര്‍ഒ ലക്ഷ്യം വെക്കുന്നത്.
48 ട്രാന്‍സ്പോണ്ടറുകളുള്ള ജിസാറ്റ് 18 ന് ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയയ്ക്കാനുള്ള ശേഷിയുണ്ട്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍. തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ജിസാറ്റ് 18 ലൂടെ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്കിന്റെ ഒരു ഉപഗ്രഹവും ഇതിനൊപ്പം ഉണ്ട്. ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി യൂറോപ്യന്‍ സ്പേസ് ഏജന്‍സ് വിക്ഷേപിക്കുന്ന ഇരുപതാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 18. ഏരിയന്‍ സ്പേസിന്റെ 280 ആമത് ദൗത്യമായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഉപഗ്രഹ വിക്ഷേപണ വാഹിനിയാണ് ഏരിയന്‍ 5. ഇന്ത്യയുടെ വിക്ഷേപണ വാഹിനിയായ പിഎസ്എല്‍വിക്ക് വഹിക്കാവുന്നതിലും അധികം ഭാരം ജിസാറ്റ് 18 ന് ഉള്ളതിനാലാണ് വിക്ഷേപണത്തിന് ഏരിയന്റെ സഹായം തേടിയത്.
Discussion about this post