നടന്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പരിഹസിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന്‍ പരിഹസിക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങളോട് ചോദിച്ചാല്‍ വരെ മമ്മൂട്ടിയാണ് മികച്ച നടനെന്ന ഉത്തരമാണ് ലഭിക്കുകയെന്നും പ്രതാപ് പോത്തന്‍ കുറിക്കുന്നു.
ലോകത്തിലെ രണ്ടാമത്തെ മികച്ച നടനെന്നാണ് ദുല്‍ഖറിനെ വിശേഷിപ്പിച്ചത്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍സന്‍ എന്നിവരും ഇത് തന്നെയാണ് പറയുന്നതെന്നും പ്രതാപ് പോത്തന്‍ കുറിക്കുന്നു. മമ്മൂട്ടി മഹാനായ നടന്‍ മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന്‍ പരിഹസിക്കുന്നുണ്ട്.
മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്നും അദ്ദേഹത്തിന് ലോകത്തിലെ സകല കാര്യങ്ങളെക്കുറിച്ചും അറിയാമെന്നും ഈ അറിവ് അദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിവരെയാക്കുമെന്നും അദ്ദേഹം പറയുന്നു. മികച്ച നടന്‍ മാത്രമല്ല അദ്ദേഹം മാടമ്പിയും സമ്പന്നനുമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു.
[fb_pe url=”https://www.facebook.com/pratap.pothen/posts/10155232540015278″ bottom=”30″]
Discussion about this post