സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണ് പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിയമിച്ചത് റദ്ദാക്കി, സ്വജനരക്ഷ പാതമെന്നും മാനദണ്ഡം മറികടന്നുള്ള നിയമനമെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കെ.എം ബീനക്കാണ് എംഡിയുടെ ചുമതല.
നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സാധാരണ യോഗ്യരായവരെയാണ് നിയമിക്കാറ്. പി.കെ ശ്രീമതിയുടെ മകനും, വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവുമായ സുധീറിന്റെ നിയമനത്തെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. മുന്‍പരിചയമുള്ള കഴിവുള്ളവരെയാണ് സാധാരണനിയമിക്കാറുള്ളതെന്നും, നിയമനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സുധീര്‍ നമ്പ്യാരുടേതിന് പിറകെ സിപിഎം നേതാക്കളായ പലരുടെയും മക്കളെ പൊതുമേഖല മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുക്കളില്‍ സുധീറിന് മാത്രമല്ല അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ കണ്ണൂര്‍ ക്ളേ ആന്‍ഡ് സെറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ഇതിനോടകം നിയമിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്, സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്, സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകന് എന്നിങ്ങനെ സിപിഎം നേതാക്കളുടെ മക്കളുടെ പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നായനാരുടെ മകള്‍ ഉഷയുടെ മകന് സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്റെ എംഡിയായാണ് നിയമിക്കുക. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സുപ്രധാന തസ്തികയിലാണ് ആനത്തലവട്ടം ആനന്ദന്റെ മകന് ജീവനെ നിമയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കോലിയക്കോടിന്റെ മകന് നിയമനം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുമെന്ന് അടിക്കടി സിപിഎം നേതാക്കളും ജനപ്രതിനിധികളും അവകാശപ്പെടുമ്പോഴാണ് നേതാക്കളുടെ മക്കള്‍ വിവിധ തസ്തികളില്‍ പുതിയ നിയമിക്കപ്പെടാന്‍ പോകുന്നത്. സുധീറിന്റെ നിയമനം വിവാദമായതോടെ മറ്റുള്ള നിയമനങ്ങളും മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
Discussion about this post