കൊല്ലം: കൊല്ലത്ത് പൊലീസുകാരനെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂര്‍ സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ അനിലിനെയാണ് സ്റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ജീവനൊടുക്കുന്നതെന്ന് രേഖപ്പെടുത്തിയ അനിലിന്റെ ആത്മഹത്യക്കുറിപ്പ് മൃതദേഹത്തോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post