കണ്ണൂര്‍: തലശേരിയില്‍ തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. മോഷണക്കുറ്റം ആരോപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി മാരിമുത്തുവിനെയാണ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
രണ്ടു ദിവസം മുന്‍പ് കവര്‍ച്ചാശ്രമത്തിനിടെ നാട്ടുകാരാണ് കാളിമുത്തുവിനെ പിടികൂടി പൊലീസിന് കൈമാറിയത്. പൊലീസിന് കൈമാറും മുന്‍പ് നാട്ടുകാര്‍ കാളിമുത്തുവിനെ മര്‍ദ്ദിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തത ലഭിക്കൂ. അതേസമയം പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Discussion about this post