ക്വറ്റ: സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാകിസ്ഥാനുമായി ഇടപെടുന്ന ചൈനയ്ക്കെതിരെ ബലൂചിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വതന്ത്ര ബലൂചിസ്ഥാന്‍ സംഘടനയാണ് പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു.
ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ചൈന ശ്രമിക്കുകയാണ്. പാകിസ്ഥാന് സൈന്യത്തെ ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുവെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. ബലൂചിസ്ഥാനിലെ യുദ്ധകുറ്റകൃത്യങ്ങള്‍ നിര്‍ത്തുക, ചൈന തകരട്ടെ, പാകിസ്ഥാന് തകരട്ടെ, ബലൂച് വംശോന്മൂലനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈന്യത്തലവന്‍ റഹീല്‍ ഷെരീഫ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് തുടങ്ങിയവരുടെ കോലങ്ങളും പ്രക്ഷോഭകര്‍ കത്തിച്ചു. പാകിസ്ഥാന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ്മ് ചൈന സ്വീകരിക്കുന്നതെന്നും ഇതില്‍ നിന്ന് പിന്തിരിയണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു . ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post