മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണമടങ്ങിയ സിഡിയാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഡിജി സ്വാമിയ്ക്ക് വേണ്ടിയാണ് കൃഷ്ണമൂര്‍ത്തി വിളിച്ചതെന്ന് വ്യക്തമാക്കുന്ന സംഭാഷണങ്ങള്‍ സിഡിയിലുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.
ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിസാമിനെ കസ്റ്റഡിയില്‍ എടുത്ത ദിവസം ഡിജിപി കൃഷ്ണമൂര്‍ത്തി തൃശ്ശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ വിളിച്ചിരുന്നു. നാല്പത് മിനിറ്റോളം ഇരുവരും സംസാരിച്ചു. നിസാമിനെ സഹായിക്കണമെന്ന് കൃഷ്ണമൂര്‍ത്തി കമ്മീഷണറോട് പറഞ്ഞിരുന്നു.
വെത്തീശ്വരന് എന്ന തൃശ്ശൂര്‍ സ്വദേശിയായ സിഎ ക്കാരന് രാജേന്ദ്രന് എന്നയാള്‍ക്ക് പണം കൊടുക്കാനുള്ള കേസ് തീര്‍പ്പാക്കണമെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം ജേക്കബ് ജോബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തര്‍ക്കം തീര്‍ക്കാനാവാത്തതിനാല്‍ ഡിജിപി ജേക്കബ് ജോണിനോട് പിണങ്ങിയെന്നും, അതിന് ശേഷം ഡിജിപിയ്ക്ക് കമ്മീഷണറെ നേരിട്ട് വിളിക്കുന്നത് ഒഴിവാക്കി. ഇതിന് ശേഷം ഡിജിപിയ്ക്ക് വേണ്ടി കൃഷ്മമൂര്ത്തിയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെ സഹായിക്കാന്‍ ഡിജിപി ഇടപെട്ടുവെന്നതിന് തെളിവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനൊപ്പം ഇരുന്ന് സിഡി പരിശോധിച്ചു. എന്നാല്‍ ആരോപണം തെളിയിക്കുന്ന ഒന്നും സീഡിയില്‍ ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.
വിമരമിച്ച ഉദ്യോഗസ്ഥനുമായുള്ള സംഭാഷമാണ് സിഡിയിലുള്ളത്. പി.സി ജോര്‍ജ്ജ് കൈമാറിയ കത്ത് വായിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പ ചുമത്തുന്നത് തടയാന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അടങ്ങിയ സി.ഡിയാണു കൈമാറിയത്. രമേശ് ചെന്നിത്തലക്ക് തെളിവു കൈമാറിയെന്നും സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികളെടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
തെളിവുകള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. ബാലസുബ്രഹ്മണ്യത്തിന് വേണ്ടി മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്ത്തിയാണ് നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന് ആരോപിച്ച് വിശദമായ കത്തും കൃഷ്ണമൂര്‍ത്തിയും നിസാമും തമ്മിലുള്ള ഫോണ്‍ സംഭാഷണമടങ്ങുന്ന സി.ഡിയും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
Discussion about this post