തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മുട്ട വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉത്തരവിട്ടു. ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പ്പന വ്യാപകമാണെന്ന് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണം. വ്യാജ മുട്ടയുടെ ഉപയോഗം അര്‍ബുദം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post